Canada's #1 Community Marketplace
Home Blog News Announcements Pricing Register Free
politics

DRESS FREEDOM CONTROVERSY KERALA THRITHALA INDEPENDENCE DAY BJP LUNGIWALA REMARK CONTROVERSY VT Balram protest Against Lungiwala

📰 Etv Bharat 🕐 1 min read 📅 August 15, 2026 👁 6 views
DRESS FREEDOM CONTROVERSY KERALA THRITHALA INDEPENDENCE DAY BJP LUNGIWALA REMARK CONTROVERSY VT Balram protest Against Lungiwala
പാലക്കാട് : പാർലമെൻ്റിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരെ ബിജെപി എംപി നടത്തിയ 'ലുങ്കി വാല' പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് നേതാവും തൃത്താല എംഎൽഎയുമായ വിടി ബൽറാം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃത്താല പഞ്ചായത്ത് ഓഫിസിന് മുന്നിൽ ലുങ്കി ധരിച്ചെത്തി ദേശീയപതാക ഉയർത്തിയാണ് വിടി ബൽറാം ബിജെപിയുടെ മേധാവിത്വ മനോഭാവത്തിനെതിരെ വേറിട്ട രീതിയിൽ മറുപടി നൽകിയത്. രാജ്യസഭയിൽ എംപിമാർക്ക് നേരെ ബിജെപി ഉയർത്തിയ ഇത്തരം പരാമർശങ്ങൾ ഇന്ത്യയുടെ ബഹുസ്വരതയ്ക്കും സാംസ്‌കാരിക വൈവിധ്യത്തിനും നേരേയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "ഇന്ത്യയെ ഒരു ജനാധിപത്യ രാജ്യമാക്കാനാണ് നമ്മൾ തീരുമാനിച്ചത്. ഭരണഘടന നിർമ്മാണ സഭയുടെ നേതൃത്വത്തിൽ ഡോ.ബിആർ അംബേദ്‌കർ ഓരോ പൗരനും നിരവധി മൗലിക അവകാശങ്ങൾ ഉറപ്പുനൽകുന്ന ലോകത്തിലെ ഏറ്റവും വിശിഷ്‌ടമായ ഭരണഘടനയ്ക്ക് രൂപം നൽകി. എന്നാൽ ആ സ്വാതന്ത്ര്യവും വസ്ത്രധാരണത്തിനുള്ള അവകാശവും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്തെ മതത്തിൻ്റെ പേരിൽ വേർതിരിക്കാനാണ് നീക്കം. ഇന്ത്യയെ ഒന്നായി കാണാനുള്ള വിശാലമായ കാഴ്‌ചപ്പാട് ദൗർഭാഗ്യവശാൽ ഇന്നത്തെ ഭരണാധികാരികൾക്ക് ഇല്ലാതെ പോയതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണാധികാരികൾ നടത്തുന്ന വംശീയ അധിക്ഷേപങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും കടുത്ത പ്രതിരോധം സൃഷ്‌ടിക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിനം അത്തരം പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ജനപ്രതിനിധികളും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Read full article on Etv Bharat

Related News

🤖
GoBazaar Assistant
Search listings, jobs, events & more
👋 Hi! I can help you find anything on GoBazaar.
Try asking me something like:
"Room for rent under $800 in Calgary"
Select Location
All Canada
Alberta
British Columbia
Manitoba
New Brunswick
Nova Scotia
Ontario
Quebec
Saskatchewan